Advertisement

തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍

June 9, 2016
Google News 1 minute Read

തോട്ടത്തില്‍ രവീന്ദ്രനെ കോഴിക്കോട് മേയറായി തെരഞ്ഞെടുത്തു. ഇന്ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പിലാണ് തോട്ടത്തില്‍ രവീന്ദ്രന്‍ മേയറായത്. 46 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി സുരേഷ് ബാബുവിന് 19 വോട്ടും ലഭിച്ചു. മേയറായിരുന്ന വി.കെ.സി മുഹമ്മദ് കോയ എം.എല്‍.എ ആയ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. 2000-2005 കാലഘട്ടത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയറായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here