Advertisement

സ്വപ്നചിറകിന് തണലായി ബഹദൂര്‍ ചന്ദ് ഗുപ്ത

June 10, 2016
1 minute Read

ഒരു മനുഷ്യായുസ്സിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവു വലിയ കാര്യമാണ് കുട്ടികളെ പ്രചോദിപ്പിക്കുക എന്നത്. ആശയങ്ങളും അഭിലാഷങ്ങളും കൊണ്ട് നിറഞ്ഞ കൊച്ചു മനസ്സുകളിൽ, സ്വപ്‌നങ്ങളിലേക്ക് അവരെ എത്തിക്കാൻ തക്ക പ്രാപ്തിയുള്ള ഒരു തീപ്പൊരി വിതുറന്നത് ഒരു പക്ഷേ അവരുടെ ഭാവിയെ തന്നെ മാറ്റി മറിച്ചേക്കാം.

ഇന്ത്യൻ എയർലൈൻസിലെ ഒരു റിട്ടയേർഡ് എഞ്ചിനിയറായ ബഹദുർ ചന്ദ് ഗുപ്ത അത്തരത്തിലുള്ള സദ് പ്രവർത്തി വഴി ആയിരക്കണക്കിന് കുട്ടികളുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ്. വിമാനയാത്ര സ്വപ്നത്തിൽ പോലും ആഗ്രഹിക്കാൻ കഴിയാത്ത കുരുന്നുകൾക്ക് ഒരു വിമാനയാത്രയുടെ നുഭവം സൗജന്യമായി നൽകുകയാണ് ഇദ്ദേഹം.

ഗ്രൗണ്ടഡ് എയർ ബസ് 300 വഴിയാണ് ഈ അനുഭവം കുട്ടികൾക്ക് ബഹദൂർ ചന്ദ് സാധ്യമാക്കി കൊടുക്കുന്നത്. വിമാനത്തിൽ സഞ്ചരിക്കുക എന്ന് മാത്രമല്ല കോക്പിറ്റിൽ ഇരുന്ന് വിമാനം നിയന്ത്രിക്കുന്നതെങ്ങനെയെന്നും ഇത് വഴി കുട്ടികൾക്ക് മനസ്സിലാവുന്നു.

ഒരു ചെറിയ ഗ്രാമത്തിൽ നിന്നും വരുന്നത് കൊണ്ട് തന്നെ നിർധനരായവർക്ക് വിമാനയാത്ര എന്നത് എത്ര വലിയ സ്വപ്‌നമാണെന്ന് ബഹദുർ ചന്ദിന് അറിയാം. അതുകൊണ്ട് തന്നെ തന്റെ സ്ഥലം വിറ്റു കിട്ടിയ 6 ലക്ഷം രൂപ കൊണ്ട് അദ്ദേഹം ഡീകമ്മീഷൻ ചെയ്ത എയർബസ് 300 വാങ്ങി. 2003 ൽ ആയിരുന്നു ഇത്. നവീകരിച്ച ശേഷം ഇത് കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ തക്കവണ്ണമുള്ള ‘പറക്കാത്ത’ വിമാനമായി മാറി.

ഈ വിമാനം പാർക്ക് ചെയ്ത സ്ഥലത്ത് എത്താൻ കുട്ടികൾക്ക് ശരിയായ ബോർഡിങ്ങ് പാസ്സ് തന്നെയാണ് നൽകുന്നത്. വിമാനത്തിൽ കയറിയാൽ എയർ ഹോസ്റ്റസ്സുമാർ അവർക്ക് മിഠായികളും മധുരങ്ങളും നൽകുന്നു.

കോക്ക് പിറ്റിൽ കയറി വിമാനം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് അറിയാനുള്ള അവസരവുമൊരുക്കുന്നു ബഹദുർ ചന്ദ്.

അവസാനം ആപൽഘട്ടങ്ങളിൽ എങ്ങനെ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്നു എന്ന് കാണിക്കുന്ന ഇവാക്കുവേഷൻ ഡ്രില്ലും ഇവർക്ക് പരിചയപ്പെടുത്തുന്നു.

മറ്റു കുട്ടികളിൽ നിന്നും ഈ വിമാനയാത്ര ആസ്വധിക്കാൻ 60 രൂപ ഈടാക്കുമ്പോൾ, നിർധനരായ കുട്ടികൾക്ക് ഇത് സൗജന്യമായി ആസ്വധിക്കാൻ കഴിയുന്നു. ആയിരത്തിലധികം കുട്ടികളിടെ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്ക്കുകയാണ് ഈ സത് പ്രവർത്തി വഴി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top