കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേരളാകോൺഗ്രസ് എം

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കോരളകോൺഗ്രസ് എം വിഭാഗം രംഗത്ത്. കോൺഗ്രസ് ഇല്ലാതായതോടൊപ്പം ഘടകകക്ഷികളേയും ഇല്ലാതാക്കി. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിൽ കെ എം മാണി ബലിയാടായി. മാണി ക്രൂശിക്കപ്പെട്ടു എന്നും കേരള കോൺഗ്ര്‌സ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിലയിരുത്തി. ബറാബസിനെ രക്ഷിക്കുക, യേശുവിനെ ക്രൂശിക്കുക എന്ന നിലപാടാണ് മുന്നണി ചെയ്തതെന്നും ഇവർ കുറ്റപ്പെടുത്തി.

അവസാനകാലത്ത് യുഡിഎഫ് സർക്കാർ എടുത്ത മെത്രാൻ കായൽ അടക്കമുള്ള വിവാദ തീരുമാനങ്ങൾ മുന്നണിക്കും ഘടകകക്ഷികൾക്കും ദോഷകരമായി ഭവിച്ചെന്നും പാർടി വിലയിരുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top