ഫെയ്സ് ബുക്ക് അക്കൗണ്ടുകാര്‍ക്ക് സക്കര്‍ ബര്‍ഗ്ഗിന്റെ എട്ടിന്റെ പണി വരുന്നു

ഫെയ്സ്ബുക്കിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷെയറിംഗ് ആപ്പ് മൊമന്റ്സ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഫെയ്സ്ബുക്ക് പ്രധാന ആപ്പിലെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്. ജൂലൈ ഏഴിനു മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ പണി പാളും.
സ്വകാര്യ ഫോട്ടോകള്‍ സൂക്ഷിക്കുന്നതിനായി ഫെയ്സ് ബുക്ക് തുടങ്ങിയ ആപ്പാണ് മൊമന്റ്സ്. ഒരു വര്‍ഷം മുമ്പാണ് ഇത് ഫെയ്സ് ബുക്ക് തുടങ്ങിയത്. മൊമന്റ്സ് ആപ്പിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനായി ഫെയ്സ് ബുക്കിന്റെ പ്രധാന ആപ്പ് വഴി അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങല്‍ നേരെ സിങ്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തു. ജൂലൈ 7നു മുമ്പ് മൊമന്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോട്ടോകളെല്ലാം ഇതിലേക്ക് മാറ്റാന്‍ സാധിയ്ക്കും. അല്ലാത്തവര്‍ ഇപ്പോഴേ ഡൗണ്‍ലോഡ് ചെയ്ത് മാറ്റിക്കോളു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here