Advertisement

തൂണേരി ഷിബിൻ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെ വിട്ടു

June 15, 2016
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട്, നാദാപുരം തൂണേരിയിൽ സിപിഎം പ്രവർത്തകനായിരുന്ന സി.കെ ഷിബിൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളേയും വനെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന രീതിയിലല്ല സംഭവം നടന്നതെന്നും വിചാകരണ കോടതി വ്യക്തമാക്കി. കോഴിക്കോട് എരഞ്ഞിപ്പാലം സെഷൻസ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ കെ.വിശ്വനും പ്രതികൾക്കായി അഡ്വ. സി.കെ. ശ്രീധരനുമാണ് ഹാജരായത്.

shibin

സി.കെ ഷിബിൻ

യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മായിൽ, സഹോദരൻ മുനീർ എന്നിവരടക്കം മൊത്തം 18 പ്രതികളുള്ള കേസിൽ പ്രായ പൂർത്തിയാകാത്ത ഒമ്പതാം പ്രതിയുടെ വിധി ജുവൈൽ കോടതിയുടെ പരിഗണനയിലാണ്. ബാക്കി 17 പ്രതികളേയാണ് വെറുതെ വിട്ടത്. ഒന്നു മുതൽ 11 വരെയുള്ള പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതൽ 17 വരെയുള്ള പ്രതികൾ സഹായം ചെയ്തുവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

66 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 151 രേഖകളും 55 തൊണ്ടി മുതലുകളും ഹാജരാക്കി.  ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകം,307 പ്രകാരം വധശ്രമം , 324 പ്രകാരം മാരകായുധങ്ങൾകൊണ്ട് ബോധപൂർവം പരിക്കേൽപ്പിക്കൽ, 147 പ്രകാരം കലാപമുണ്ടാക്കൽ , 212 പ്രകാരം കുറ്റവാളികളെ ഒളിപ്പിക്കൽ, 201 പ്രകാരം തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികളിൽ ചുമത്തിയത്.

തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയിൽ (28), സഹോദരൻ മുനീർ (30), താഴെകുനിയിൽ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മൽ സമദ് (അബ്ദുസ്സമദ് 25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തിൽ ഷുഹൈബ് (20), മൊട്ടേമ്മൽ നാസർ (36), നാദാപുരം ചക്കോടത്തിൽ മുസ്തഫ (മുത്തു25), എടാടിൽ ഹസ്സൻ (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മൽ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യൻ വീട്ടിൽ സൂപ്പി മുസ്ലിയാർ (52), വാണിമേൽ പൂവുള്ളതിൽ അഹമ്മദ് ഹാജി (അമ്മദ്55) എന്നിവരാണ് പ്രതികൾ.

വിധിയുടെ ഭാഗമായി നാദാപുരം മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ നാല് ദിവസത്തേക്ക് ഇരുചക്ര വാഹനങ്ങൾക്ക് നാദാപുരത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.

2015 ജനുവരി 22ന് രാത്രി രാഷ്ട്രീയ കാരണങ്ങളാൽ ലീഗ് പ്രവർത്തകർ സംഘംചേർന്ന് ഷിബിനെ വെട്ടിക്കൊല പ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. 2015 ഏപ്രില്‍ 18ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കുറ്റ്യാടി സി.ഐ ദിനേശ് കോറോത്ത് നാദാപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്
പിന്നീട്‌ മാറാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement