ജൂലായ് 12,13 തീയതികളിൽ ബാങ്ക് പണിമുടക്ക്

അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ പണിമുടക്കും.ജൂലായ് 12നാണ് എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ നാല്പത്തി അയ്യായിരത്തോളം വരുന്ന ജീവനക്കാർ പണിമുടക്കുക.ഇതിനു മുന്നോടിയായി പ്രധാന കേന്ദ്രങ്ങളിൽ ജൂൺ 20,30 തീയതികളിൽ ധർണയും പ്രകടനവും നടത്തുമെന്ന് സംഘടന അറിയിച്ചു.ജൂലൈ 13ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ,ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ പണിമുടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here