Advertisement

സംസ്ഥാനത്ത് 21 ക്വാറികൾക്ക് കൂടി അനുമതി നൽകാൻ സർക്കാർ

June 18, 2025
Google News 1 minute Read

സംസ്ഥാനത്ത് 21 ക്വാറികൾക്ക് കൂടി അനുമതി നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം. വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിർദ്ദിഷ്ട ഇക്കോ സെൻസിറ്റീവ് സോണുകളുടെയും പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ക്വാറികൾ അനുവദിക്കുക. കൂടുതൽ ക്വാറികൾ അനുവദിക്കുക പാലക്കാട് ജില്ലയിലാണ്. പാലക്കാടും എറണാകുളത്തും നാല് വീതം ക്വാറികൾ അനുവ​ദിക്കാനാണ് സർക്കാർ തീരുമാനം. ഇതോടൊപ്പം തിരുവനന്തപുരം, മലപ്പുറം ജില്ലയിലും ക്വാറികൾ‌ വരും. മറ്റ് ജില്ലകളിൽ ചെറിയ തോതിലുള്ള ക്വാറികൾ അനുവിദക്കാനും നിർദേശമുണ്ട്.

Story Highlights : Government to grant permission for 21 more quarries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here