ജിഷയുമായി പ്രണയത്തിലായിരുന്നുവെന്ന് അമീർ ഉൾ ഇസ്ലാം; കൊലപാതകം ഇംഗിതത്തിന് വഴങ്ങാഞ്ഞതിനാൽ; പോലീസിന്റെ റിമാൻഡ് അപേക്ഷ പുറത്ത്

ജിഷയെ കൊലപ്പെടുത്തിയത് പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതുകൊണ്ടെന്ന് പോലീസ്.കോടതിയിൽ നല്കിയ റിമാൻഡ് അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമീർ ഉൾ ഇസ്ലാം ജിഷയെ കടന്നുപിടിയ്ക്കുകയും കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.ഇതിനെ എതിർത്തതോടെ ഏതു വിധത്തിലും കീഴ്പ്പെടുത്തണമെന്ന ഉദ്ദേശത്തിൽ പ്രതി ജിഷയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിടുകയായിരുന്നു.തുടർന്നും വഴങ്ങാഞ്ഞതിനെത്തുടർന്ന് കത്തിയുപയോഗിച്ച് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.പക വർധിച്ചതോടെ ജിഷയുടെ ജനനേന്ദ്രിയത്തിൽ കത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചു.ഡി.എൻ.എ പരിശോധനയിൽ പ്രതി അമീർ ഉൾ ഇസ്ലാം തന്നെയാണെന്ന് തെളിഞ്ഞതായും അപേക്ഷയിൽ പറയുന്നുണ്ട്.
അതേസമയം,ജിഷയും താനുമായി പ്രണയത്തിലായിരുന്നവെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി പോലീസിനെ സഹായിച്ച ദ്വിഭാഷി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ പേരിൽ ജിഷയുടെ അമ്മ ആളെവിട്ട് തന്നെ തല്ലിച്ചതായും പ്രതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here