പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കി; നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

കൊല്ലത്ത് ആഡംബര ഹോട്ടലില്‍ വെച്ച് സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിന് പിടിയിലായ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അഞ്ചാലുംമൂട് പൊലീസ് ആണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആദ്യം സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ ചീത്ത വിളിച്ചു. നാലുമണിക്കൂറിന് ശേഷമാണ് വിനായകനെ ഒടുവില്‍ വിട്ടയച്ചത് .
സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകന്‍ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ വിനായകന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവര്‍ഷം തുടര്‍ന്നു. ഹോട്ടലുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുത്തു.
പുറത്തേക്കിറങ്ങി പോകാന്‍ ശ്രമിച്ചതോടെ പൊലീസ് സ്റ്റേഷന്റെ വാതില്‍ മുന്നില്‍ നിന്ന് പൂട്ടി. ഇതിനിടെ വിനായകന്റെ മാനേജര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുത് എന്ന് പറഞ്ഞത് തര്‍ക്കത്തിനിടയാക്കി. ഒടുവില്‍ പൊലീസ് വിട്ടയച്ച വിനായകന്‍, പോകുന്നില്ല എന്ന് പറഞ്ഞും ബഹളം വച്ചു. നാലു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ച വിനായകനെ, പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഹോട്ടലുകാര്‍ക്ക് പരാതിയില്ലാത്തതിനെ തുടര്‍ന്ന്, പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന് വിനായകനെതിരെയാണ് അഞ്ചാലമൂട് പൊലീസ് കേസെടുത്തത്.
Story Highlights : Actor Vinayakan arrested by police and released on bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here