അമീര്‍ ഉള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നാളെ

ജിഷാ കൊലക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാന്റെ തിരിച്ചറിയല്‍ പരേഡ് നാളെ നടക്കും. തിരിച്ചറിയല്‍ പരേഡിനായി കൊണ്ടുവരുന്ന രണ്ട് ദൃസാക്ഷികളുടെ മൊഴിയാണ് നിര്‍ണ്ണായകം. അതില്‍ ഒന്ന് ജിഷയുടെ അയല്‍ക്കാരിയും മറ്റൊന്ന് ചെരുപ്പ് കടക്കാരനുമാണ്. അമീര്‍ കൊലനടത്തുപ്പോള്‍ ധരിച്ചിരുന്ന ചെരുപ്പ് വാങ്ങിയ കടയുടെ ഉടമയാണിയാള്‍.മൊത്തം ആറുപേരെയാണ്തിരിച്ചറിയാനായി കൊണ്ടുവരിക.ഉച്ചയോടെയാണ് തിരിച്ചറിയല്‍ പരേഡ് നടക്കും. പ്രതിയോട് സാമ്യമുള്ള അന്യസംസ്ഥാനക്കാരായ കുറച്ചുപേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷിബു ദാനിയലാകും മേൽനോട്ടം വഹിക്കുക. നാളെ രാവിലെതന്നെ പെരുമ്പാവൂർ കോടതിയിൽ 15 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here