” നിസ്കരിക്കാൻ പോയി മടങ്ങിയ എന്നെ അതി ക്രൂരമായി മർദിച്ചു”- കെ.എസ്.യു. ക്കാർക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി ആരിഫ്

” ഉച്ചയോടെ സ്കൂളിലേക്ക് എത്തിയ കെ.എസ്.യുക്കാരെന്ന് അവകാശപ്പെടുന്ന സംഘം വിദ്യാർഥികൾ ഉൾപ്പെട്ടതായിരുന്നില്ല. എല്ലാവരും 25 വയസ്സിനു മേൽ പ്രായമുള്ളവരാണെന്നാണ് നിഗമനം. ഇവരാരും സ്കൂളിന്റെ പരിസരപ്രദേശങ്ങളിലുള്ളവരല്ല. വർക്കല ഭാഗത്തുനിന്നോ മറ്റോ കൊണ്ടുവന്ന പ്രൊഫഷണൽ ഗുണ്ടകളാണോ എന്ന് സംശയമുണ്ട്. ” ആരിഫ് വിവരിക്കുന്നു. ഗുരുതര പരിക്കുകളെ തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹം. പല്ലിന്റെ പരിക്കുകൾക്കായി ദന്ത വിഭാഗത്തിന്റെ വിദഗ്ധ പരിശോധനകൾക്കായി റെഫർ ചെയ്തിരിക്കുകയുമാണ്.
നാലു വാഹനങ്ങളിലായാണ് ഇവർ സ്കൂളിലേക്കെത്തിയത്. ഇതിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു. ഒരു ഇന്നോവയും , ടാറ്റാ സുമോയും , ടാറ്റാ സഫാരിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് നടന്നതെന്ന് വിശ്വസിക്കുന്നതായും അധ്യാപകൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഒരു സ്കൂളിൽ പട്ടാപ്പകൽ പുണ്യ നാളുകളിൽ നടന്ന അക്രമങ്ങൾക്കെതിരെ രാഷ്ട്രീയ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.