പൊട്ടാസ്യം ബ്രോമേറ്റ് ആഹാര പദാർത്ഥങ്ങളിൽ ചേർക്കുന്നുണ്ടോ ? പണി കിട്ടും

ക്യാൻസറിന് കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ് ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നതിന് നിരോധനം. ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഭക്ഷണപദാർത്ഥങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റ് ചേർക്കുന്നത് നിരോധിച്ചിരിക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റ് , പൊട്ടാസ്യം ബ്രോമേറ്റ് എന്നിവ ഭക്ഷണോൽപ്പന്നങ്ങളിൽ ചേർക്കുന്നത് കുറ്റകരമാകും.
84 ശതമാനം കമ്പനികളുടെ ബ്രഡ്, ബൺ, ബിസ്‌കറ്റ് എന്നിവയിൽ ക്രമാതീതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി സെൻ്ട്രൽ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിന് ദോഷകരമായ പൊട്ടാസ്യം ബ്രോമേറ്റ് , പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതാാണ് കണ്ടെത്തിയിരുന്നത്. ഇതിനെ തുടർന്നാണ് ഇവയുടെ ഉപയോഗം കുറ്റകരമാകും വിധം നിരോധിച്ചിരിക്കുന്നത്. പൊട്ടാസ്യം ബ്രോമേറ്റ് കാൻസറിന് കാരണമാകുമെന്ന് ഇന്റർനാഷണൽ ഏജൻസി ഓഫ് റിസർച്ച് ഓൺ കാൻസർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൊട്ടാസ്യം അയോഡേറ്റ് തൈറോയിഡ് പ്രവർത്തനങ്ങളെ ബാധിക്കുന്ന രാസ പദാർത്ഥമാണ്. ഇത് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
ബേക്കറി, ബ്രഡ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ധാന്യപ്പൊടി തയ്യാറാക്കുന്നതി ലേക്കാണ് പൊട്ടാസ്യം ബ്രോമൈറ്റ് ഉപയോഗിക്കുന്നത്. എന്നാൽ ശരീരത്തിന് ദോഷകരമായ ഇത്തരം പദാർത്ഥങ്ങൾ ഒഴിവാക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എക്‌സ്‌പേർട്ട് കമിറ്റി ഓൺ ഫുഡ് ആഡിറ്റീവ്‌സ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭക്ഷണ പാദാർഥങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റ് കലർത്തുന്നത് യൂറോപ്യൻ യൂണിയൻ, ബ്രസീൽ, സൗത്ത് കൊറിയ, നൈജീരിയ, കാനഡ, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. 2001ൽ ശ്രീലങ്കയിലും 2005 ൽ ചൈനയിലും ഇത് നിരോധിച്ചതാണ്.
ഇന്ത്യയിൽ ബ്രഡിലും ബേക്കറി ഉൽപന്നങ്ങളിലും അനുവദനീയമായ അളവിൽ പൊട്ടാസ്യം ബ്രോമേറ്റോ പൊട്ടാസ്യം അയോഡേറ്റോ ഉപയോഗിക്കാൻ ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻറേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാൻറേഡ്‌സ് റെഗുലേഷൻസ് പ്രകാരം ഒരു കിലോ ഗ്രാം ബ്രെഡിൽ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റിന്റെ അല്ലെങ്കിൽ പൊട്ടാസ്യം അയോഡേറ്റിന്റെ ഉപയോഗിക്കേണ്ട അളവ്. മറ്റു ബേക്കറി ഉൽപന്നങ്ങളിൽ ഇത് ഒരു കിലോക്ക് 20 മില്ലി ഗ്രാം എന്ന തോതിലും ഉപയോഗിക്കാം. പുതിയ പഠനങ്ങൾ പ്രകാരം ബ്രെഡ്, ബൺ ഉൽപന്നങ്ങളിലും മറ്റ് ബേക്കറി ഉൽപന്നങ്ങളിലും ഇത്തരം രാസപദാർഥങ്ങളുടെ അളവ് കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here