രാഹുൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും; ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ അധ്യക്ഷത വഹിക്കാൻ വേറെയും മന്ത്രിമാരുണ്ട്, മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞില്ല ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വെള്ളചാട്ടംപോലെ വരികയാണ്. വിദ്യാർഥികൾ ഉൾപ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുൽ പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.
പ്രോട്ടോകോൾ അനുസരിച്ച് രാഹുലിന് പരിപാടിയിൽ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്.പക്ഷേ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്നും സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തേണ്ടതില്ല എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹം സ്വയം തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അധ്യക്ഷത വഹിക്കാൻ വേറെ മന്ത്രിമാരുണ്ട്. മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണ്. കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങിനടക്കണമെങ്കിൽ രാഹുൽ രാജിവെക്കണം. എത്ര ആകാശത്തേക്ക് ഉയർന്ന് പറന്നാലും താഴെയിറങ്ങിയേ സമ്മാനം വാങ്ങൂ എന്ന് ഇപ്പോൾ മനസ്സിലായിക്കാണും. സരിത കുറെ പേര് പറഞ്ഞിരുന്നല്ലോ. എന്നാൽ ഒന്നുമില്ലാതെ പേര് പറയില്ലല്ലോ. എ .ഐ .സി.സി തീരുമാനത്തിന് ഒന്നും ഒരു വിലയുമില്ല. ജനങ്ങളാണ് തീരുമാനിക്കുന്നത്. അത് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മനസ്സിലാകുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് വെച്ച് നവംബർ 7 മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights : Minister V Sivankutty reacts to Rahul Mamkootathil Kerala School Science Festival organizing committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here