Advertisement

‘അയ്യപ്പസംഗമം പിണറായി സര്‍ക്കാർ അറേഞ്ച് ചെയ്യുന്നു എന്ന് പത്രത്തില്‍ കണ്ടു, സ്റ്റാലിൻ വരുന്നത് ഹിറ്റ്‌ലർ ജൂതാഘോഷത്തിൽ പങ്കെടുന്നത് പോലെ’; രാജീവ് ചന്ദ്രശേഖർ

3 hours ago
Google News 1 minute Read

അയ്യപ്പസംഗമം പിണറായി സര്‍ക്കാർ അറേഞ്ച് ചെയ്യുന്നു എന്ന് പത്രത്തില്‍ കണ്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല പ്രതിഷേധ സമയത്ത് സി.പി.ഐ.എം എന്തൊക്കെ ചെയ്തു.

തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത്. ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയം ഇനി നടക്കില്ല.സ്റ്റാലിൻ വരുന്നത് ഹിറ്റ്‌ലർ ജൂതാഘോഷത്തിൽ പങ്കെടുന്നത് പോലെയാണെന്നും അദ്ദേഹം വിമർശിച്ചു.സ്റ്റാലിനും മകനും ഹിന്ദുക്കളെ കുറിച്ച് എന്തൊക്കെ പറഞ്ഞു.

എം.എൽ.എ സ്ഥാനത്ത് നിന്നും രാഹുൽ രാജി വെയ്ക്കണം. പാലക്കാട് കോൺഗ്രസിനുള്ളിൽ നടക്കുന്ന നാടകത്തെ കുറിച്ച് അധികം പറയാനില്ല. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം കോൺഗ്രസിൻ്റെ ജനിതക പ്രശ്നം. ഇത് എല്ലാ കാലത്തും കോൺഗ്രസിൻ്റെ സംസ്കാരമാണ്. ന്യായീകരിക്കാൻ ചിലർ ഇറങ്ങുന്നു, എങ്ങനെ ഇതിനെ ന്യായീകരിക്കാനാകും.

രാഹുൽ രാജി വെയ്ക്കും വരെ തങ്ങൾ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് വോട്ട് ചേർക്കുമെന്ന ഗോപാലകൃഷ്ണന്റെ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. ഗോപാലകൃഷ്ണൻ പറഞ്ഞതല്ല പാർട്ടി നിലപാടെന്നും അദ്ദേഹം മറുപടി നൽകി.

Story Highlights : Rajeev chandrasekhar against agola ayyappa sangamam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here