എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം; ഹൈക്കമാൻഡിനെ നിലപാട് അറിയിച്ച് വി ഡി സതീശൻ; രാഹുൽ മാധ്യമങ്ങളെ കാണും

മാധ്യമങ്ങളെ കാണാൻ രാഹുൽ മാങ്കൂട്ടത്തിൽ. തുടർ ആക്ഷേപങ്ങളും വിവാദങ്ങളിലും മറുപടി പറയും. വാർത്താ സമ്മേളനം പാർട്ടി നിർദ്ദേശം അനുസരിച്ച് എന്ന് സൂചന. എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തമാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു. ബിഹാറിൽ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയ കെ സി വേണുഗോപാൽ നേതാക്കളുമായി ചർച്ച നടത്തും. രാജിക്കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് സൂചന. രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ രാഹുൽ മാങ്കൂട്ടത്തിൽ കാണും. തുടർ തീരുമാനങ്ങൾ അറിയിക്കും.
അതേസമയം എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ അറിയിച്ചിരുന്നു. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.
വിശ്വസിച്ച് കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്‍റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.എംഎൽഎ സ്ഥാനം രാജിവച്ചാൽ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറാമെന്നാണ് കണക്ക് കൂട്ടൽ.
Story Highlights : Rahul Mamkoottathil on MLA Post resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here