‘സ്ത്രീധനം കുറഞ്ഞു, ഗർഭാവസ്ഥയിൽ ക്രൂരമായി മർദിച്ചു’; ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 22കാരി

കാസർഗോഡ് വീണ്ടും മുത്തലാക്ക് പരാതി. ദേലംപാടി സ്വദേശിയായ 22-കാരിയാണ് ഭർത്താവ് മുഖത്തലാഖ് ചൊല്ലിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഗർഭാവസ്ഥയിൽ പോലും ക്രൂരമായി മർദിച്ചെന്നും പരാതി. ഭർത്താവ് ഇബ്രാഹിം ബാദുഷയ്ക്കെതിരെയാണ് പരാതി. സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
ദേലംപാടി സ്വദേശി റാഫിദയാണ് ഭർത്താവിനെതിരെ പരാതി ഉന്നയിച്ചത്. ഭർത്താവിനെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്. യുവതിയ്ക്കെതിരെ നടന്നത് ഗുരുതര ശാരീരിക മർദ്ദനമണ്. ഗർഭാവസ്ഥയിൽ പോലും ഭർത്താവ് വയറിലേക്ക് ചവിട്ടിയെന്ന് യുവതി പറയുന്നു. കുഞ്ഞിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്തതായി യുവതി പറയുന്നു. ബളിഞ്ച പള്ളിയിലെ ഖത്തീബ് ആണ് ഭർത്താവ് ഇബ്രാഹിം ബാദുഷ.
Story Highlights : Another complaint in triple talaq in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here