ട്വന്റിഫോർ പ്രാദേശിക ലേഖകന് മർദനമേറ്റ സംഭവം; രണ്ട് സിപിഐഎം നേതാക്കൾക്കെതിരെ കേസ്

ട്വന്റിഫോർ പ്രാദേശികന് ലേഖകന് മർദനമേറ്റ സംഭവത്തിൽ രണ്ട് സിപിഐഎം നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ആർ.കെ ബൈജു, പഴയ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫത്തഹുദ്ദീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രാദേശിക ലേഖകനെ ക്രൂരമായി മർദ്ദിച്ചെന്നാണ് എഫ്ഐആർ.
ട്വന്റിഫോർ കിളിമാനൂർ പ്രാദേശിക ലേഖകനായ മണിക്കുട്ടനെ ഇന്നലെയാണ് സിപിഐഎം നേതാക്കൾ മർദ്ദിച്ചത്. കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം റിപ്പോർട്ട് ചെയ്തതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം.
സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ–എ.ഐ.എസ്.എഫ് പ്രവർത്തകർ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകാൻ ഇരു കൂട്ടരും സംഘടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി. വിവരം അറിഞ്ഞ് വാർത്ത ശേഖരണത്തിന് എത്തിയ സമയത്താണ് മണിക്കുട്ടനെ ആക്രമിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്താൽ തല്ലി ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
Story Highlights : Case against two CPM leaders for attacking Twenty-four local reporter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here