Advertisement

തിരുവനന്തപുരത്ത് വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മോഷണം; പ്രതി പിടിയിൽ

15 hours ago
Google News 2 minutes Read

തിരുവനന്തപുരം ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പൊലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്. മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കടയും വീടും ഒരേ കെട്ടിടത്തിലാണ്. താഴെയാണ് മധു നടത്തുന്ന ബേക്കറിയുള്ളത്. ഈ കെട്ടിടത്തിന്റെ മുകളിലാണ് 63കാരിയായ ഉഷാകുമാരി വാടകയ്ക്ക് താമിസിക്കുന്നത്. ഇവർ മക്കളുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഉച്ചയ്ക്ക് ഇവർ ഉറങ്ങുന്ന സമയത്താണ് മധു വീടിനകത്ത് കയറി കെട്ടിയിട്ട് മോഷണം നടത്തിയത്.

Read Also: കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; നാലാം പ്രതിയും കസ്റ്റഡിയിൽ

ആദ്യം കെട്ടിയിട്ട ശേഷം പിന്നീട് വായിൽ തുണി തിരുകിക്കേറ്റി. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും ഒപ്പം തന്നെ അര പവന്റെ മോതിരവും അപഹരിച്ച് തിരുവനന്തപുരം ചാല മാർക്കറ്റിൽ എത്തി വിൽക്കുകയായിരുന്നു. വിറ്റ പണം ഇയാൾ അത് അക്കൗണ്ടിലേക്ക് മാറ്റി. മറ്റൊരാളുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ആ പണം മാറ്റി. വൈകുന്നേരം ഉഷയെ തിരക്കി ഒരു സുഹൃത്ത് വന്ന സമയത്താണ് ഇവരെ കെട്ടിയിട്ട് വായിൽ തുണി തിരിഞ്ഞ നിലയിൽ കാണുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ മോഷണ വിവരം പൊലീസിനോട് പറഞ്ഞു. പ്രതി മധുവാണെന്നും പറഞ്ഞു.

എന്നാൽ മധു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ കട നടത്തുകയായിരുന്നു. താനല്ലെന്നും വയോധികയ്ക്ക് മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു മധു പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മധുവിനെ രാത്രി പത്ത് മണിയോട് കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ പുലർച്ചെ വരെയും ഈ മോഷണ വിവര സംബന്ധിച്ച് കുറ്റസമ്മതം നടത്തിയില്ലായിരുന്നു. എന്നാൽ പൊലീസ് തെളിവുകൾ‌ ശേഖരിച്ചതിന് പിന്നാലെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

Story Highlights : Man arrested in Elderly woman robbed in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here