‘ഇന്ത്യ-ചൈന ബന്ധം പുരോഗതി കൈവരിക്കുന്നതായി പ്രധാനമന്ത്രി’; ചൈനീസ് വിദേശകാര്യ മന്ത്രി-മോദി കൂടിക്കാഴ്ച

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പരസ്പര താൽപര്യങ്ങൾ സംരക്ഷിച്ച് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുരോഗതി കൈവരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായി ഉച്ചകോടിയുടെ കൂടിക്കാഴ്ച ആകാംക്ഷയോടെ കാത്തിരിക്കുന്നതായും മോദി വ്യക്തമാക്കി.
അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുടെ പ്രത്യേക പ്രതിനിധികളുടെ യോഗത്തിൽ അജിത് ഡോവലുമായി വാങ് യി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സേന വിന്യാസം കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയായി.
കൂടാതെ ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിർമിക്കുന്ന പുതിയ ഡാമിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. തയ്വാൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാങ് യി നയതന്ത്രല കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights : PM Modi stresses border peace in meeting with Chinese Foreign Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here