Advertisement

ചെറുതുരുത്തിയിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം; SFI പ്രവർത്തകർക്ക് പരുക്ക്

2 hours ago
Google News 1 minute Read

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്. എസ്എഫ്ഐ ചെറുതുരുത്തി ഏരിയ സെക്രട്ടറിയേറ്റ് അംഗം ആദിത്യൻ, കിള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിറ്റ് പ്രസിഡന്റ് എൽദോസ് എന്നിവർക്ക് നേരെയായിരുന്നു കെഎസ് യു ആക്രമണം.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ടന്റ ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം, സാരംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്‌യു പ്രവർത്തകരാണ് കോളജ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന എസ്എഫ്ഐ നേതാക്കളെ പിന്തുടർന്നെത്തി അക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.

മുള്ളൂർക്കര ഗേറ്റിനു സമീപത്തു വച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Story Highlights :KSU-SFI clash in Cheruthuruthy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here