ഇങ്ങനെയൊരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു!!

ആഘോഷങ്ങളും വിവാദങ്ങളും വാർത്തയുമൊക്കെയായി ഒരു യോഗാ ദിനം കൂടി കടന്നുപോയി. വാചാടോപങ്ങളിലൂടെ അല്ല പ്രവൃത്തിയിലൂടെയാണ് യോഗയെ അറിയേണ്ടത് എന്ന് അരനൂറ്റാണ്ട് മുമ്പേ തിരിച്ചറിഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്ന് എത്ര പേർക്ക് അറിയാം?
പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല,സ്വതന്ത്രഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന സാക്ഷാൽ ജവഹർ ലാൽ നെഹ്റുവിനെക്കുറിച്ചാണ്.അദ്ദേഹം യോഗാ ചെയ്യുന്ന അപൂർവ്വ ചിത്രം യോഗാദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ പുറത്തുവന്നിരുന്നു.നെഹ്റു ശീർഷാസനത്തിൽ നിൽക്കുന്ന ഈ ചിത്രം പുതിയ ചർച്ചകൾക്കും വഴിവച്ചു.
യോഗാദിനത്തിന് ആഹ്വാനം ചെയ്യുകയും യോഗയെക്കുറിച്ച് നിരന്തരം പറയുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെഹ്റുവിനെപ്പോലെ ആത്മാർഥമായി യോഗ അനുഷ്ഠിക്കാൻ കഴിയുമോ എന്നാണ് വിമർശകരുടെ ചോദ്യം!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here