Advertisement

ചികിത്സയ്ക്ക് പണമില്ല ;മകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾ കോടതിയോട്

June 24, 2016
Google News 1 minute Read

 

മകളെ ദയാവധം ചെയ്യാൻ അനുമതി തേടി മാതാപിതാക്കൾ കോടതിയിൽ അപേക്ഷ നല്കി. എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദയാവധത്തിന് വിധേയയാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശികളായ രമണപ്പ ഭാര്യ സരസ്വതി എന്നിവരാണ് കോടതിയെ സമീപിച്ചത്.

കുഞ്ഞിനെ ബാധിച്ച ഗുരുതരമായ കരൾരോഗമാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ ഈ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സിക്കാൻ വഴിയില്ലെന്നാണ് ഇവർ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.കരൾമാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവൂ. ഇതിന് 50 ലക്ഷം രൂപയോളം ചികിത്സാച്ചലവ് വരും. ജില്ലാ കോടതിയെയോ ഹൈദരാബാദ് ഹൈക്കോടതിയെയോ സമീപിക്കാനാണ് ഹർജി പരിഗണിച്ച കോടതി നിർദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here