ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊച്ചിയിലെത്തിക്കാൻ നേവിയുടെ ഹെലികോപ്റ്റർ
June 24, 2016
0 minutes Read

ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ചികിത്സയ്ക്കായി മൂന്ന് രോഗികളെ വിമാനമാർഗം കൊച്ചിയിലെത്തിച്ചു. കിൽത്താൻ ദ്വീപിൽ നിന്നുള്ള രണ്ടു പേരും മിനിക്കോയി ദ്വീപിൽ നിന്ന് ഒരാളുമാണ് നേവി ഹെലികോപ്ടറിൽ കൊച്ചിയിലെ നേവി ആസ്ഥാനത്തെത്തിച്ചത്.ഒമ്പതു മാസം പ്രായമുള്ള പെൺകുഞ്ഞും ഇവരിൽ ഉൾപ്പെടുന്നു. കൈക്ക് ഒടിവ് സംഭവിച്ചതിനെത്തുടർന്നാണ് പെൺകുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുവന്നിരിക്കുന്നത്.നട്ടെല്ലിന് പരിക്കേറ്റ എഴുപത് വയസ്സുകാരനാണ് കിൽത്താൻ ദ്വീപിൽ നിന്നുള്ള രണ്ടാമത്തെ രോഗി.മിനിക്കോയിയിൽ നിന്നുള്ള ആൾ ഹൃദ്രോഗിയാണ്.
പ്രതികൂല കാലാവസ്ഥ,കനത്ത മഴ,ശക്തമായ കാറ്റ് എന്നിവയെല്ലാം വകവെച്ചാണ് നേവി ഹെലികോപ്റ്ററിൽ ഇവരെ കൊണ്ടുവരാൻ സന്നദ്ധരായത്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് ചികിത്സയ്ക്കായി ലക്ഷദ്വീപ് ഭരണകൂടം നേവിയോട് ഹെലികോപ്റ്റർ സൗകര്യം ആവശ്യപ്പെടാറുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement