അമ്മ വാർഷിക യോഗം കൊച്ചിയിൽ ;സലീംകുമാറും ജഗദീഷും വിട്ടുനിൽക്കുന്നു

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്.അമ്മയിൽ നിന്ന് രാജിവച്ചതായി അറിയിച്ച സലിംകുമാർ യോഗത്തിൽ പങ്കെടുക്കുന്നില്ല. ജഗദീഷും യോഗത്തിന് എത്തിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ യോഗത്തിൽ ചർച്ചയാവാൻ ഇടയില്ല.പത്തനാപുരത്ത് മൂന്ന് താരങ്ങൾ മത്സരാർഥികളായപ്പോൾ മോഹൻലാലും ദിലീപും ഗണേഷ്‌കുമാറിന് വേണ്ടി മാത്രം പ്രചരണത്തിനെത്തിയതായിരുന്നു വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് സലീംകുമാർ സംഘടനയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു.എന്നാൽ,രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചിരുന്നു.മമ്മൂട്ടിയുടെ നേതൃത്വത്തിൽ സലീംകുമാറിനെ അനുനയിപ്പിച്ച് സംഘടനയിൽ തുടരാൻ ആവശ്യപ്പെടുമെന്നാണ് സൂചന.
കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടക്കുന്ന യോഗത്തിന്റെ തീരുമാനങ്ങൾ വൈകുന്നേരം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here