Advertisement

അധികാര പോര് സമവായത്തിലേക്ക്; സിൻഡിക്കേറ്റ് അംഗങ്ങളുമായും വി.സി.യുമായും മന്ത്രി കൂടിക്കാഴ്ച നടത്തി

7 hours ago
Google News 2 minutes Read

കേരള സർവകലാശാലയിലെ അധികാര പോര് സമവായത്തിലേക്ക്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.സിൻഡിക്കേറ്റ് അംഗങ്ങളുമായും വിസി മോഹനൻ കുന്നുമ്മലുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു.ഇതേ ആവശ്യത്തോട് അനുഭാവ നിലപാടാണ് വൈസ് ചാൻസലർക്കുള്ളതെന്നാണ് മന്ത്രിയുടെ പ്രതികരണം.

ജൂലൈ 27ന് മുമ്പ് സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം കണ്ടെത്താനായിരിക്കും സർക്കാരിന്റെ നീക്കം. അതേസമയം രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയിൽ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് സിൻഡിക്കേറ്റും വി.സിയും.ഈ സാഹചര്യത്തിൽ ഭരണ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമോ എന്ന ചോദ്യവും നിലനിൽക്കുന്നു.

സർവകലാശാലകളിലെ സമരഭരിതമായ അന്തീരീക്ഷം അവസാനിപ്പിച്ചുകൊണ്ടാണ്
സർക്കാർ സമവായത്തിന് ഒരുങ്ങുന്നത്.സർവകലാശാലകളിലെ കലാപാന്തരീക്ഷം
ഗുണകരമാകില്ലെന്ന തിരിച്ചറിലാണ് സർക്കാർ സമവായ ലൈനിലേക്കെത്തുന്നത്. സമവായ നീക്കത്തിൻെറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുമായി കൂടിക്കാഴ്ച
നടത്തും. ഇരുവരും ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും കൂടികാഴ്ച. ഗവർണറുമായി സമവായത്തിലെത്താനായാൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.

Story Highlights : R.Bindu held discussions with Syndicate members and VC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here