ത്രീ സ്റ്റാര്‍ സൗകര്യത്തോട് കൂടിയ ടൈഗര്‍ എക്സ്പ്രസ് ഒക്ടോബര്‍ മുതല്‍ ഓടിതുടങ്ങും

ഇന്ത്യന്‍ റെയില്‍വേയുടെ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ടൈഗര്‍ എക്സ്സ്പ്രസ് ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും. വന്യജീവി സംരക്ഷണത്തിന്റെ ബോധവത്കരണമാണ് ഈ ആഢംബരയാത്രയിലൂടെ ഉദ്ദേശിക്കുന്നത്.സഹായത്തിന് സുരക്ഷാ ജീവനക്കാരുടെ സേവനം, വിശാലമായ റസ്റ്റോറന്റ്, ആധുനിയ സൗകര്യത്തോട് കൂടിയ ബാത്ത് റൂമുകള്‍ എന്നിവയാണ് ടൈഗര്‍ എക്സ്പ്രസിന്റെ മറ്റ് ഹൈലൈറ്റുകള്‍.
ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളായ മഹാരാഷ്ട്രയിലെ ബാന്ധവ്ഗഡ്, കാന്‍ഹാ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ട്രെയിന്‍ സര്‍വീസ്. ഡല്‍ഹിയില്‍ നിന്നാണ് ടൈഗര്‍ എക്സ്പ്രസിന്റെ യാത്ര തുടങ്ങുക. ത്രീ സ്റ്റാര്‍ സൗകര്യങ്ങളാണ് ഇതില്‍ ലഭിക്കുക. 100പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാവും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക പരിസ്ഥിതി ദിനത്തിലാണ് ടൈഗര്‍ എക്സ് പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here