10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സല്‍മാന്‍ ഖാന് മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ നോട്ടീസ്

നടന്‍ സല്‍മാന്‍ ഖാന്റെ വിവാദ പ്രസ്താവന ഉണ്ടാക്കിയ അലയൊലികള്‍ അവസാനിക്കുന്നില്ല. മാനഭംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടി 10കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് വക്കീല്‍ നോട്ടീസ് അയച്ചു. സല്‍മാന്‍ ഖാന്റെ വിവാദ പരാമര്‍ശം മാനസികമായി തളര്‍ത്തി എന്നും, താന്‍ ഇപ്പോള്‍ മനശാസ്ത്രജ്ഞന്റെ ചികിത്സയിലാണെന്നുമാണ് യുവതി പറയുന്നത്. പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ അവശ്യമുണ്ട്. നാലുവര്‍ഷം മുമ്പാണ് പത്ത് പേര്‍ ചേര്‍ന്ന് ഈ കുട്ടിയെ കൂട്ടമാനഭംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തിരുന്നു. കുറ്റവാളികളില്‍ നാല് പേര്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here