Advertisement

മകളുടെ പ്രായമുള്ള നായികക്കൊപ്പം അഭിനയിച്ചാലെന്താ കുഴപ്പം? ; സൽമാൻ ഖാൻ

March 28, 2025
Google News 3 minutes Read

മകളുടെ പ്രായമുള്ള നടിയെ നായികയാക്കുന്നതിൽ എന്താ കുഴപ്പമെന്ന് സൽമാൻ ഖാൻ. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്തർ എന്ന തന്റെ പുതിയ ചിത്രത്തിനത്തോടനുബന്ധിച്ചുള്ള പത്ര സമ്മേളനത്തിലാണ് സൽമാൻ ഖാന്റെ പ്രസ്താവന. ചിത്രത്തിൽ നായികയായ രാശ്മിക മന്താനയും സൽമാൻ ഖാനും തമ്മിലുള്ള 31 വയസ്സിന്റെ വ്യത്യാസത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“31 വയസ്സ് വ്യത്യാസമുള്ള നായികക്കൊപ്പം ഞാൻ അഭിനയിക്കുന്നതിൽ നായികക്കോ, നായികയുടെ അച്ഛനോ കുഴപ്പമില്ല, പിന്നെ നിങ്ങൾക്കെന്താണ് പ്രശ്നം”? സൽമാൻ ഖാൻ പറയുന്നു. 56 കാരനായ രാശ്മികയുടെ അച്ഛനായ മദൻ മന്താനയേക്കാൾ 3 വയസ്സ് പ്രായക്കൂടുതൽ സൽമാൻ ഖാനുണ്ട്.

രാജ്യത്തെ അഴിമതിക്കും അധാർമ്മികതക്കും എതിരെ പ്രതികരിക്കുന്ന ഒരാളുടെ കഥയാണ് സിക്കന്തർ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ ഇതിനകം 5 കോടി എഴുപത് ലക്ഷം കാഴ്ചക്കാരെ നേടാനായിട്ടുണ്ട്. ഗജിനി, ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ആർ മുരുഗദോസ് ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന സിക്കന്തർ മറ്റ് ചിത്രങ്ങൾ പോലെ ഒരു റീമേക്കല്ല എന്നത് ശ്രദ്ധേയമാണ്.

നാദിയാവാല ഗ്രാൻഡ്‌സൺ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ 200 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിൽ കാജൽ അഗർവാൾ, ശർമാൻ ജോഷി, സത്യരാജ്, സുനിൽ ഷെട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മാർച്ച് 30 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

Story Highlights :What’s wrong with acting with a heroine of your daughter’s age? ; Salman Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here