പ്രിത്വിരാജിന്റെ ബോളിവുഡ് ചിത്രം സർസമീൻ ; ട്രെയ്‌ലർ പുറത്ത്

പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം സർസമീന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആക്ഷൻ തില്ലർ സ്വഭാവത്തിൽ കയോസെ ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ് ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ കാജോൾ ആണ് പ്രിത്വിരാജിന്റെ നായികയാകുന്നത്.
ഇബ്രാഹിം അലി ഖാന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മകൻ അച്ഛന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാതിരിക്കുകയും അത് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യുന്നു. പിന്നീട് അയാളിൽ നിന്ന് അകലുന്ന മകൻ അച്ഛന്റെ എതിരാളിയായി തിരിച്ചു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിരു യാഷ് ജോഹർ, ആധാർ പൂനവാല, അപൂർവ മെഹ്ത, സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് കമാൽ ജീത് നെഗിയാണ്. സൗമിൽ ശുക്ലയും അരുൺ സിങ്ങും ചേർന്നെഴുതിയ തിരകഥക്ക് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കൗസർ മുനീറും, ജഹാൻ ഹാൻഡയുമാണ്.
ജൂലൈ 25 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ധർമ്മ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഇതിനകം 5 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കാൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. സർസമീനിന്റെ അടുത്തിടെ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത അനൗൺസ്‌മെന്റ് വിഡിയോക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
Story Highlights :Prithviraj’s Bollywood film Sarzameen; Trailer is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here