ട്രാൻസ്ജെൻഡർ വിവാഹം ഇനി നിയമവിധേയം

പാകിസ്താനിൽ ട്രാൻസ്ജെൻഡർ വിവാഹം ഇനി നിയമവിധേയം.തൻസീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം മതപുരോഹിതരാണ് ഇത്തരം വിവാഹങ്ങൾ നിയമവിധേയമാക്കിക്കൊണ്ട് ഫത്വ പുറപ്പെടുവിച്ചത്.
പുരുഷന്മാരുടെ പ്രകടമായ ലക്ഷണങ്ങളോട് കൂടിയ ഭിന്നലിംഗക്കാർക്ക് സ്ത്രീയെ വിവാഹം ചെയ്യാമെന്നും സ്ത്രീകളുടെ പ്രകടമായ ലക്ഷണങ്ങളോട് കൂടിയവർക്ക് പുരുഷനെ വിവാഹം ചെയ്യാമെന്നും ഫത്വയിൽ പറയുന്നു.എന്നാൽ,ഒരേ സമയം രണ്ടു ലിംഗത്തിൽപ്പെട്ടവരുടെയും സ്വഭാവങ്ങളുള്ള വ്യക്തികൾക്ക് വിവാഹം കഴിക്കാൻ അനുമതിയില്ല.
മൂന്നാംലിംഗത്തിൽ പെട്ടവർക്ക് പൂർവ്വിക സ്വത്ത് നല്കാതിരിക്കുന്നത് നിയമത്തിന് എതിരാണെന്നും അത്തരം മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഫത്വയിൽ ആവശ്യപ്പെടുന്നു. മരണാനന്തരച്ചടങ്ങുകളിലും വേർതിരിവ് കാട്ടാൻ പാടില്ലെന്നും ഫത്വയിൽ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here