”നരസിംഹറാവുവിന്റെ മോശം ചെയ്തികളുടെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്”

നരസിംഹ റാവു ചെയ്ത മോശം കാര്യങ്ങളുടെ ഫലം രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ റാവു സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു ഉപരാഷ്ട്രപതിയുടെ ഈ പരാമര്‍ശം.വിനയ് സീകാപതിയുടെ ‘ഹാഫ് ലയണ്‍’ എന്ന പുസ്തകമാണിത്. ബാബറി മസ്ജിദ് വിഷയത്തില്‍ നരസിംഹറാവു ഒന്നും ചെയ്തില്ലെന്ന ആക്ഷേപത്തെ പ്രതിരോധിക്കുന്നതാണ് ഈ പുസ്തകം.
തന്നോടൊപ്പം പള്ളിയും ഹിന്ദു വികാരവും സംരക്ഷിയ്ക്കാന്‍ ഒരേസമയം റാവു ശ്രമിച്ചു. എന്നാല്‍ പള്ളി തകര്‍ക്കപ്പെടുകയും ഹിന്ദുക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയും റാവുവിന്റെ സല്‍പ്പേര് കളങ്കപ്പെടുകയും ചെയ്യുന്നതിലാണ് അത് അവസാനിച്ചെതന്ന് പുസ്തകത്തില്‍ വിനയ് സീതാപതി വിലയിരുത്തിയിട്ടുണ്ട്.നരസിംഹറാവു രാജ്യത്തിന് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ചെയ്ത മോശം കാര്യങ്ങളുടെ ഫലവും രാജ്യം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണെന്നാണ് ഹാമിദ് അന്‍സാരി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here