അക്ഷിത; വിക്രമിന്റെ മകൾ; കരുണാനിധികുടുംബത്തിലെ മരുമകൾ

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രമിന്റെ മകൾ അക്ഷിത മരുമകളായെത്തുക കലൈഞ്ജർ കരുണാനിധിയുടെ കുടുംബത്തിലേക്ക. കരുണാനിധിയുടെ മൂത്തമകൻ എം.കെ.മുത്തുവിന്റെ മകളുടെ മകനാണ് അക്ഷിതയുടെ വരൻ മനു രഞ്ജിത്.
ചെന്നൈയിലെ പ്രമുഖ ബേക്കറിശൃംഖലയായ സി.കെ.ബേക്കറിയുടെ ഉടമയാണ് മനുവിന്റെ അച്ഛൻ രംഗനാഥൻ.ജൂലൈ 10ന് ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹനിശ്ചയം നടക്കുക.അടുത്ത വർഷമാണ് വിവാഹം.
വിക്രമിന്റെ ഭാര്യ ഷൈലജ തലശ്ശേരി സ്വദേശിയാണ്.അക്ഷിതയെക്കൂടാതെ ധ്രുവ് എന്നൊരു മകനും ഇവർക്കുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here