വീട്ടുജോലിയ്ക്കെത്തിയ ദളിത് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു; ഡിഎംകെ എംഎൽയുടെ മകനും മരുമകൾക്കുമെതിരെ കേസ്
ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്. വീട്ടുസഹായിയായി സഹായിയായി ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലയിൽ നിന്നുള്ള 18 കാരിയായ ദളിത് പെൺകുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് ആരോപണം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന കുട്ടി ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടിൽ ഹെൽപ്പറായി ജോലിക്ക് വന്നത് പരിശീലനത്തിന് പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ജോലിക്ക് വരുന്നതായാണ് റിപ്പോർട്ട്.
പൊങ്കൽ അവധിക്കാലത്ത് പെൺകുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഗവൺമെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ ഉളുന്ദൂർപേട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വീട്ടുജോലിക്ക് കൊണ്ടുപോകുമ്പോൾ 17 വയസ്സായിരുന്നു. ദമ്പതികൾ നിരന്തരം മർദിക്കും, സ്ലിപ്പർ, സ്പൂണുകൾ, ചൂൽ, മോപ്പ് തുടങ്ങി കൈയ്യിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് അടിക്കും, ശരീരമാസകലം മുറിവുകൾ ഉണ്ടാക്കും. മരുമകളാണ് കൂടുതലും ഉപ്രദ്രവിച്ചിരുന്നതെന്നും പെൺക്കുട്ടി പറഞ്ഞു. വിഷയം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്നും നടപടിവേണമെന്നും ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ പ്രതികരിച്ചു.
Story Highlights: DMK Leader’s Son Accused Of Abusing House Help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here