കളക്ടര്‍ ബ്രോയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.കെ രാഘവന്‍ എംപി

ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍. പി.ആര്‍.ഡി യെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ പ്രചരണ പ്രവര്‍ത്തനം നടത്തുകയാണ് കോഴിക്കോട് കളക്ടര്‍. ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകും. ജനോപാകരമായ നടപടികളൊന്നും കളക്ടര്‍ ചെയ്യുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് കളക്ടറെന്നും എം.പി കുറ്റപ്പെടുത്തി.
എം പി ഫണ്ട് വിനിയോഗത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരിക്കുന്നത്. എംപി ഫണ്ടില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തി ഫണ്ട് വൈകിപ്പിക്കുന്നുവെന്നാണ് എംപിയുടെ പരാതി. പരിശോധന ഇല്ലാതെ പണം അനുവദിക്കില്ലെന്ന് കളക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പി.ആര്‍ഡി മുഖേനയാണ് കളക്ടര്‍ മറുപടി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here