Advertisement

അഞ്ച് നേരം ചോറും ബീഫും; പത്ത് വയസിൽ പ്രായം 192 കിലോഗ്രാം

June 30, 2016
Google News 0 minutes Read

പത്തുവയസ്സുകാരൻ ആര്യ പ്രമാനയ്ക്ക് തൂക്കം 192 കിലോഗ്രം. കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട ഈ പ്രായത്തിൽ അൽപ ദൂരം നടക്കാൻപോലുമാകുന്നില്ല ആര്യന്.

ഭാരം ഇത്രയൊക്കൊ ആയെങ്കിലും ഭക്ഷണ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഈ ബാലനില്ല. ഏത് സമയവും ഭക്ഷണവും മൊബെലിൽ ഗെയിം കളിയും മാത്രമാണ് ആകെ ജോലിയും വിനോദവും. മകന്റെ ഈ അവസ്ഥയിൽ ഏറെ ദു:ഖിതയാണ് ആര്യന്റെ അമ്മ.

arya-4തന്റെ മകൻ എല്ലാ കുട്ടികളേയും പോലെ കളിച്ചുനടക്കുന്നതും സ്‌കൂളിൽ പോകുന്നതും കാണാൻ കൊതിക്കുകയാണ് ഈ അമ്മ. മകന്റെ ജീവൻ നിലനിർത്താൻ ഭക്ഷം ക്രമീകരണം കൊണ്ടുവരാൻതന്നെയാണ് അമ്മയുടെ തീരുമാനം.

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ ാര്യ രണ്ട് പേർക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ഒറ്റ നേരംകൊണ്ട് കഴിച്ചുതീർക്കുന്നത്. അഞ്ച് നേരവും ചോറുവേണം ഒപ്പം ബീഫും.

rya-6ഭാരം കൂടി നടക്കാൻ കഴിയാത്തതിനാൽ സ്‌കൂളിൽ പോകാനാകാത്തതിനുപുറമേ വസ്ത്രങ്ങളൊന്നും പാകമാകാതെ മുണ്ടുടുത്താണ് ആര്യൻ നടക്കുന്നത്.

arya-3
വലിയ അസുഖങ്ങളൊന്നും ഇല്ലെങ്കിലും ആര്യന് ശ്വാസംമുട്ട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ആഹാരത്തിൽ നിയന്ത്രണം വരുത്തുന്നതോടൊപ്പം ഡോക്ടറുടെ നിർദ്ദേശം തേടുന്നതും ഇവരുടെ പരിഗണനയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here