എംപിയ്ക്ക് കളക്ടർ ബ്രോയുടെ കുന്നംകുളം മാപ്പ്

പി.ആർ.ഡി യെയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ പ്രചരണ പ്രവർത്തനം നടത്തുന്ന കോഴിക്കോട് കളക്ടർ മാപ്പ് പറയണമെന്ന എം കെ രാഘവൻ എംപിയുടെ ആവശ്യത്തിൽ കളക്ടറുടെ മറുപടി. വാക്കുകളിലൂടെയല്ല കളക്ടർ ബ്രോ എൻ പ്രശാന്ത് മറുപടി നൽകിയത്. മാപ്പ് പറയണമെന്നാവശ്യപ്പെട്ട എംപിയ്ക്ക് ഫേസ്ബുക്കിലൂടെ കളക്ടർ നൽകിയത് കുന്നംകുളത്തിന്റെ മാപ്പ്.
കളക്ടർ മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടികളുമായി മൂന്നോട്ട് പോകുമെന്നാണ് എംപി കഴിഞ്ഞ ദിവസം പറഞ്ഞത്. ജനോപകാരപ്രദമായ നടപടികളൊന്നും കളക്ടർ ചെയ്യുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ മാത്രമാണ് കളക്ടറെന്നും എം.പി കുറ്റപ്പെടുത്തിയിരുന്നു.
എം പി ഫണ്ട് വിനിയോഗത്തിന്റെ പേരിലാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരിക്കുന്നത്. എംപി ഫണ്ടിൽ അനാവശ്യ കൈകടത്തലുകൾ നടത്തി കളക്ടർ ഫണ്ട് വൈകിപ്പിക്കുന്നുവെന്നാണ് എംപിയുടെ പരാതി. പരിശോധന ഇല്ലാതെ പണം അനുവദിക്കില്ലെന്ന് കളക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. പി.ആർഡി മുഖേനയാണ് കളക്ടർ മറുപടി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here