ബി.ജെ.പിയിലേക്ക് കയറിപ്പറ്റാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന് ആക്ഷേപം

ബി.ജെ.പിയിലേക്ക് കയറിപ്പറ്റാൻ ആർ.എസ്.എസ് പ്രചാരകന്മാർ ശ്രമിക്കുന്നുവെന്ന് ആക്ഷേപം. വയനാട്ടിൽ മൂന്നുദിവസമായി നടന്ന സംസ്ഥാനത്തെ മുഴുവൻസമയ ആർ.എസ്.എസ് പ്രചാരകരുടെ വാർഷിക പൊതുയോഗത്തിലാണ് ആക്ഷേപമുയർന്നത്.
ഭരണത്തോടും അധികാരത്തോടുമുള്ള താൽപര്യമാണ് ഇതിനുപിന്നിൽ എന്നും ഇവർ വിമർശിച്ചു. ആർ.എസ്.എസിന്റെ താലൂക്ക്, ജില്ല, ഏരിയ, സംസ്ഥാന തല പ്രചാരകരാണ് പൊതുയോഗത്തിൽ പങ്കെടുത്തത്. ആർ.എസ്.എസ് ശാഖകളോടുള്ളതിനേക്കാൾ ചിലർ താൽപര്യംകാണിക്കുന്നത് ബി.ജെ.പി കമ്മിറ്റികളുടെ കാര്യത്തിലാണെന്നു യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.
കേരളത്തിലെ ബി.ജെ.പിയെ നിയന്ത്രിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ആർ. ഉമാകാന്തനെ മാറ്റി പകരം എം. ഗണേശിനെ നിയമിക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. മുൻ പ്രസിഡൻറ് വി. മുരളീധരനെ അനുകൂലിക്കുന്ന വിഭാഗത്തിന് തിരിച്ചടിയായാണ് നിയമനം വ്യാഖ്യാനിക്കപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here