മെഡിക്കൽ കോളേജ് ബി തിയേറ്റർ അടച്ചിടുന്നു; പകരം സംവിധാനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ബി തിയേറ്റർ അടച്ചിടുന്നു. വാർഷിക മെയിൻറനൻസ് പ്രമാണിച്ച് ഭാഗീകമായി അടച്ചിടുന്ന ബി. ഓപ്പറേഷൻ തീയറ്ററിന് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
വാർഷിക മെയിൻറനൻസ് പ്രമാണിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭാഗീകമായി അടച്ചിടുന്ന ബി. ഓപ്പറേഷൻ തീയറ്ററിന് പകരം സംവിധാനം ഏർപ്പെടുത്തിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
സിവിൽ, ഇലക്ട്രിക്കൽ, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടിയാണ് എല്ലാവർഷവും ഓപ്പറേഷൻ തീയറ്റുകൾ അടച്ചിടുന്നത്. അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഒരു തടസവും ഉണ്ടാകാത്ത വിധത്തിലാണ് പകരം സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ മൂന്നു മുതൽ നാലാഴ്ച കാലയളവിലാണ് ബി. തീയറ്റർ അടച്ചിടുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാഷ്വാലിറ്റി ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സും എ, ബി, ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സുകളുമാണുള്ളത്. ഇതുകൂടാതെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സുണ്ട്.
കാർഡിയോ തൊറാസിക്, ഇ.എൻ.ടി വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് പ്രധാനമായും ബി. തീയറ്ററിൽ ചെയ്യുന്നത്. ഇത്തരം ശസ്ത്രക്രിയകകളാണ് എ. ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സിൽ മാറ്റുന്നത്. മെയിൻറനൻസ് ജോലികൾ എത്രയും വേഗം ചെയ്ത് അണുവിമുക്തമാക്കിയതിനുശേഷം ഈ തീയറ്റർ പ്രവർത്തനസജ്ജമാക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here