സൗദി വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്…..

വിമാനയാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൗദി വ്യോമയാനമന്ത്രാലയം.നിയമം ലംഘിക്കുന്ന വിമാനക്കമ്പനികൾ 10,000 റിയാൽ മുതൽ കാൽ ലക്ഷം റിയാൽ വരെ പിഴയടയ്‌ക്കേണ്ടി വരും.
ആഗസ്ത് 11 മുതൽ പുതിയ നിയമാവലി പ്രാബല്യത്തിൽ വന്നേക്കും.ആറു മണിക്കൂറിലേറെ യാത്രക്കാർക്ക് കാലതാമസം നേരിടേണ്ടി വന്നാൽ ഒരാൾക്ക് 370 റിയാൽ എന്ന തോതിൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തും.വിമാനം തയ്യാറാവുന്നതുവരെ യാത്രക്കാരന് ഹോട്ടൽ സൗകര്യം ലഭ്യമാക്കുകയും വേണം.കാലതാമസം നേരിടുമ്പോൾ ആദ്യ മണിക്കൂറിൽ ശീതളപാനീയവും മൂന്നുമണിക്കൂറിലേറെ താമസിച്ചാൽ ഭക്ഷണവും നൽകണമെന്നും പുതിയ നിയമാവലി പറയുന്നു.
ആഭ്യന്തര സർവ്വീസിൽ നഷ്ടപ്പെടുന്ന ബാഗേജുകൾക്ക് 1700 റിയാലും അന്താരാഷ്ട്ര വിമാന സർവ്വീസിൽ 2800 റിയാൽ മുതലും നഷ്ടപരിഹാരം നൽകേണ്ടി വരും.ബാഗേജ് എത്തിക്കാൻ വൈകിയാലും നഷ്ടപരിഹാരം നല്‌കേണ്ടി വരും.വിമാനസർവ്വീസുകൾ റദ്ദാക്കുന്ന വിവരം 21 ദിവസം മുമ്പ് യാത്രക്കാരെ അറിയിക്കണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here