പോലീസ് സ്‌റ്റേഷനിലും എന്തിനീ ക്രൂരത; ഭിന്നലിംഗക്കാർ ചോദിക്കുന്നു

കൊച്ചിയിൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ ഭിന്നലിംഗക്കാർക്ക് നേരെ പോലീസിന്റെ ക്രൂരമർദ്ദനം. ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും തുടർന്ന് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.പോലീസിന്റെ അതിക്രമത്തിനെതിരെ ഇന്ന് വൈകിട്ട് മറൈൻ ഡ്രൈവിൽ പ്രതിഷേധ യോഗം ചേരാനാണ് ഇവരുടെ സുഹൃത്തുക്കളുടെ തീരുമാനം.
ഇന്നലെയാണ് പരാതിയ നൽകാൻ സ്റ്റേഷനിലെത്തിയ പതിനൊന്നോളം പേരെ നോർത്ത് എസ്‌ഐ സനൽകുമാർ സ്വമേധയാ കേസെടുത്ത് മർദ്ദിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപം മലയാളികളായ ഭിന്നലിംഗക്കാരെ ഉത്തരേന്ത്യയിൽ നിന്നെത്തിയ സംഘം ആക്രമിച്ചിരുന്നു.ഇതിനെക്കുറിച്ച് പരാതി നല്കാനാണ് ഇവർ എത്തിയത്.
പെരുമ്പാവൂരിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ ഭിന്നലിംഗക്കാരെന്ന് അവകാശപ്പെടുന്നവർക്കെതിരെ നിരവധി പരാതി ഉയർന്ന സാഹചര്യത്തിൽ കൊച്ചിയിലെ കൂട്ടായ്മയിലുൾപ്പെട്ടവർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ വൈരാഗ്യത്തിനാണ് കൊച്ചിയിലെ സഹപ്രവർത്തകരെ ഇതരസംസ്ഥാനക്കാർ ആക്രമിച്ചതെന്നും ഇവർ പറയുന്നു.
പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയെന്ന പേരിലാണ് പരാതി പറയാനെത്തിയവരെ അറസ്റ്റ് ചെയ്ത് മർദ്ദിച്ചത്.ഇവരിപ്പോൾ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here