22
Jun 2021
Tuesday

അടുത്ത ഇര നിങ്ങളാവാം ;പോലീസിന്റെ ജാഗ്രതാ നിർദേശം

മഴക്കാലമായതോടെ സംസ്ഥാനത്ത് മോഷണം പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം.

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌

ജാഗ്രതപാലിക്കുക. !
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം

1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത് : വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പുo ഉള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക ,എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക ,വാതിലിന്റെ പുറകിൽഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും

2⃣  അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും ലൈറ്റ് ഓഫാക്കാതിരിക്കുക

3⃣ അപരിചിതരായ സന്ദർശകർ ,പിരിവുകാർ ,യാചകർ ,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ,പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ
തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക

4⃣ കവർച്ചക്കാർക്ക്‌ ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ ,ആയുധങ്ങൾ എന്നിവ വീട്ടിൽ അവർക്ക്‌ കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക

5⃣ കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുകയും പണം ആഭരണം തുടങ്ങിയവ അൾമറ മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക

6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുക.
സംഘടിതമായി വാഹനത്തിൽ ഒരേ സമയം അന്വേഷണം നടത്തുക

7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി ,വാതിൽ ,അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക. തെളിവ് നഷ്ടപെടും

8⃣ വലിയ സമ്പാദ്യംഉള്ളവർ CCTV Camera Curcuit സ്ഥാപിക്കുക

9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക

? രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക.

ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.

ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുകയും ചെയ്യുക

NB : നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിതരോ അന്യസംസ്ഥാനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ….

പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക …….

സ്നേഹത്തോടെ,
കേരളാ പോലീസ്‌

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top