സാങ്കേതിക തകരാര്‍; കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം താഴെയിറക്കി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം താഴെയിറക്കി. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന അലയ്ന്‍സ് എയര്‍ വിമാനമാണ് തകരാറിലായത്. (Technical glitch for alliance air flight kochi)
ഇന്ന് വൈകീട്ട് അഞ്ചിനാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 40 യാത്രക്കാര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലാകുകയായിരുന്നു. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരികെ പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചെത്തിച്ചു.
സാങ്കേതിക വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. യാത്രക്കാര്‍ സുരക്ഷിതരാണ്. തകരാര്‍ പരിഹരിച്ച ശേഷം നാളെയാകും വിമാനം വീണ്ടും ബെംഗളൂരുവിലേക്ക് പറക്കുക.
Story Highlights : Technical glitch for alliance air flight kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here