Advertisement

ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

2 hours ago
Google News 1 minute Read

വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ഇറ്റാലിയൻ ഫാഷന്റെയും മോഡിയുടെയും അപ്പോസ്തലൻ എന്ന് അറിയപ്പെട്ട ജോർജിയോ അർമാനി 1975ൽ ആരംഭിച്ച ‘അർമാനി എസ്.പി.എ’ എന്ന ഫാഷൻ ബ്രാൻഡ് പിന്നീട് ആഡംബര ഫാഷന്റെ പര്യായമായി ലോകമെങ്ങും എത്തിച്ചേർന്നു.

ആദ്യം പുരുഷന്മാരുടെ വസ്ത്രങ്ങളായിരുന്നു അർമാനി ഫാഷൻ ബ്രാൻഡിന് കീഴിൽ രൂപകൽപ്പന ചെയ്തുകൊണ്ടിരുന്നതെങ്കിലും പിന്നീട് സ്ത്രീകൾക്ക് വേണ്ടിയുള്ളവയും ഉൾപ്പെടുത്തി. കൂടാതെ വനിതകളുടെ ആഭരണങ്ങൾ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, ഹോം ഇന്റീരിയർ എന്നിവയിലേക്കും ബ്രാൻഡ് വികസിച്ചു.

അനാരോഗ്യം മൂലം ജൂണിൽ നടന്ന മിലാനിലെ മെൻസ് ഫാഷൻ വീക്കിൽ ജോർജിയോ അർമാനി പങ്കെടുത്തിരുന്നില്ല. ജോർജിയോ അർമാനിയോയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ചു കൊണ്ട് ഹോളിവുഡ് സെലിബ്രിറ്റികൾ അടക്കം പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു.

അർമാനിയുടെ വിയോഗത്തിൽ ഇറ്റാലിയൻ പ്രധാന മന്ത്രി ജോർജിയ മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ് “എന്തൊരു ഇതിഹാസമായിരുന്നു അദ്ദേഹം, വിശ്രമിക്കാത്ത അധ്വാനത്തിലൂടെ അയാൾ ഇറ്റലിയുടെ പ്രതീകമായി മാറി”. സെപ്തംബർ ആറിനും ഏഴിനും നടക്കുന്ന പൊതുപ്രദർശനത്തിനുശേഷം സംസ്‌കാരം നടക്കും.

Story Highlights :Fashion designer Giorgio Armani passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here