Advertisement

ഇഷയുടെ ട്രെൻഡിങ്ങായ ഹാൻഡ് ബാഗിനു പിന്നിലെ രഹസ്യം

October 12, 2024
Google News 2 minutes Read
isha

ഒരു കോടീശ്വരന്റെ മകളെന്നതിനും ഉപരി ഫാഷൻ ലോകത്തും സ്റ്റാറാണ് ഇഷ അംബാനി. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും ബാഗുകളിലും എല്ലായ്‌പ്പോഴും പുതുമ കൊണ്ടുവരാൻ ഇഷ അംബാനിക്ക് സാധിച്ചിട്ടുണ്ട്. ഇഷയുടെ ഔട്ട്ഫിറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. സഹോദരൻ അനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകളിൽ ഇഷ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

റിലയന്‍സ് റീടെയിലിന്റെ എം ഡി കൂടിയായ ഇഷ നിലവില്‍ ഏഴ് കമ്പനികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. കോര്‍പറേറ്റ് ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചതുപോലെ തന്നെ ഇഷ അംബാനി ഫാഷൻ സെൻസിലും ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ലോഞ്ചിങ് പരിപാടിയിൽ എത്തിയ ഇഷയുടെ കയ്യിലെ ബാഗാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Read Also: റിക്ലെയിനർ സീറ്റിൽ പുതപ്പിൽ ഒളിപ്പിച്ച ക്യാമറ, സിനിമ വ്യാജപതിപ്പുകൾക്ക് പിന്നിലെ തന്ത്രങ്ങൾ

അനന്ത്- രാധിക വിവാഹത്തിന് മക്കളുടെയും കൊച്ചുമക്കളുടെയും പേരുകൾ തുന്നിയ ലെഹങ്ക അണിഞ്ഞാണ് നിത അംബാനി എത്തിയത്. അതേ മാതൃകയിൽ തന്റെ ഇരട്ടക്കുട്ടികളായ ആദ്യയുടെയും കൃഷ്ണയുടെയും പേരുകൾ പതിച്ച ഡയമണ്ട് ഹാൻഡ് ബാഗിൽ, അമൂല്യമായ ഡയമണ്ടിൽ ആദ്യയുടെ പേരും, പച്ച നിറത്തിലുള്ള ഡയമണ്ടിൽ കൃഷ്ണയുടെ പേരുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ലക്ഷ്വറി ബ്രാൻഡായ ഹെർമിസ് കെല്ലിയുടെ കറുപ്പ് നിറത്തിലുള്ള ലെതർ ബാഗായിരുന്നു ഇഷയുടെ ഔട്ഫിറ്റിന്റെ ഹൈലൈറ്റ്. ഈ ബാഗിനു മുകളിലാണ് രണ്ട് ഡയമണ്ട് ചാം കസ്റ്റമൈസ് ചെയ്തിരുന്നത്. ലക്ഷ്വറി ജൂവൽ ഡിസൈനറായ അഷ്ന മെഹ്തയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇഷ അംബാനിയുടെ സഹോദര ഭാര്യയായ ശ്ലോക മെഹ്തയുടെ കസിനാണ് ഈ ബാഗിന്റെ ഡിസൈനർ. ട്രെൻഡിനൊപ്പം പോകാറുള്ള ഇഷ ഇത്തവണ കസ്റ്റമൈസ്ഡ് ബാഗ് ചാമുകളുടെ ട്രെൻഡാണ് തുടങ്ങി വച്ചിരിക്കുന്നത്. വ്യത്യസ്തമായ ഫാഷൻ ലുക്കിലൂടെ ഇതിനു മുമ്പും ഇഷ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സ്റ്റുഡിയോ മൂൺ റേയുടെ ഷിമ്മറിങ് ഗൗണും അതിനൊപ്പം ഡയമണ്ട് ആഭരണങ്ങളിലുമായിരുന്നു ഇഷ ലോഞ്ചിൽ തിളങ്ങിയത്.

Story Highlights : The secret behind Isha’s trendy handbag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here