നിങ്ങൾക്ക് ഓഫിസിൽ ഷൈൻ ചെയ്യണോ?; ഇതാ കിടിലൻ ടിപ്സ്
ഓഫീസില്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ഇഷ്ട്ടപ്പെടുന്നവരാണ് പല ആളുകളും. എല്ലാവരുടെയും മുൻപിൽ ഏറ്റവും പെർഫെക്റ്റ് ആയി കാണാനാഗ്രഹിക്കുന്നവർക്ക് ഇതാ കിടിലൻ ടിപ്സ്.
ലുക്ക്
ചര്‍മ്മത്തിന്റെ നിറമാണ് ലുക്ക് എന്ന് കരുതുന്നവരുണ്ട്. അത് തികച്ചും തെറ്റാണ്. നിറത്തിലല്ല, മറിച്ച് നമ്മുടെ കൈയിലുള്ള പ്രൊഡക്ടുകൾ ഏതെല്ലാം രീതിയില്‍ സ്‌റ്റൈലാക്കി മാറ്റുന്നു എന്നതിനനുസരിച്ചാണ് പെർഫെക്റ്റ് ലുക്ക് ഉണ്ടാകുന്നത്. നല്ല ലുക്ക് ലഭിക്കുന്നതില്‍ നിരവധി ഘടകങ്ങളുണ്ട്.
കളര്‍ കോമ്പിനേഷന്‍
നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കോമ്പിനേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് നിറങ്ങളെ എങ്ങിനെ ചേര്‍ക്കുന്നു, അല്ലെങ്കില്‍ എങ്ങനെ സ്റ്റൈല്‍ ചെയ്യുന്നു എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഇതെല്ലാം ശ്രദ്ധിച്ചാൽ നിങ്ങള്‍ക്ക് വസ്ത്രങ്ങളില്‍ പെർഫെക്റ്റ് സ്റ്റൈല്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്.
ക്വാളിറ്റി
പലരും കുറേ വസ്ത്രങ്ങള്‍ വാങ്ങിച്ച് കൂട്ടും. പക്ഷെ അത്തരം വസ്ത്രങ്ങൾക്ക് അധികം ക്വാളിറ്റി ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ വേഗം നിറം മങ്ങാനും കീറി പോകാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ പഴയ വസ്ത്രങ്ങളെ പോലെയാണ് മറ്റുള്ളവർക്ക് തോന്നുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കനെ തന്നെ ബാധിക്കാം. അതിനാല്‍ നല്ല ക്വാളിറ്റി ഉള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ചെരുപ്പ്
നിങ്ങളുടെ വസ്ത്രത്തിന് ചേരുന്ന ചെരുപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതിൽ നിറവും പാറ്റേണും ഡിസൈനും പ്രത്യേകം നോക്കി തിരഞ്ഞെടുക്കുക. ചെരുപ്പുകൾ നിങ്ങളുടെ മൊത്തം ലുക്കിനെ കംപ്ലീറ്റ് ആക്കാൻ സഹായിക്കുന്ന ഘടകമാണ്.
ആഭരണങ്ങൾ
നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നോക്കി വേണം ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ. വാച്ചുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ വസ്ത്രത്തിന് ചേരുന്ന വിധത്തിലുള്ളത് ധരിക്കാന്‍ ശ്രദ്ധിക്കാം. അമിതമായി ഗോള്‍ഡ് ഓര്‍ണമെന്റ്‌സ് ധരിക്കുന്നതും കുറയ്ക്കാം. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ധരിക്കുന്നതാണ് നല്ലത്.
ഹെയര്‍ സ്‌റ്റൈൽ
സ്വന്തം മുഖത്തിന്റെ ആകൃതിയ്ക്ക് യോജിച്ച ഹെയർ സ്റ്റൈൽ ചെയ്യാൻ ശ്രമിക്കുക. മുഖം ഏത് ആകൃതിയിലാണെന്ന് തിരിച്ചറിഞ്ഞ് ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കാം.
Story Highlights : Quick guide to office fashion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here