2 കാറുകൾ തമ്മിൽ മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

വൈറ്റില പാലത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗതകുരുക്ക്. പരസ്പരം മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയത്. കുണ്ടന്നൂർ മുതൽ കാറുകൾ മത്സരം നടത്തുകയാണെന്ന് ദൃക്സാക്ഷികൾ ട്വന്റി ഫോറിനോട് പറഞ്ഞു.
അപകടത്തിനിടയാക്കിയ രണ്ടു കാറുകളും വൈറ്റില മേൽപാലത്തിൽ വെച്ച് മുന്നോട്ട് കയറിപോകാൻ ശ്രമിക്കുകയും ഗ്യാപ്പ് കിട്ടാത്തതിനെത്തുടർന്ന് അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. KL 39 V 2025 എന്ന കാറാണ് അപകടത്തിനിടയാക്കിയത്. അതേസമയം, അപകടം നടന്ന് ഇത്ര നേരമായിട്ടും പാലാരിവട്ടം പൊലീസിനോ തൊട്ടടുത്തുള്ള മരട് പൊലീസിനോ ഇതുവരെ സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : Accident in Vyttila
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here