നിരുപാധികം മാപ്പ് ചോദിക്കുന്നു- കളക്ടര്‍ ബ്രോ. വാഗ്വാദങ്ങള്‍ക്ക് അറുതി.

വാക്ക് പോരുകള്‍ക്ക് അറുതി. കോഴിക്കോട് എംപി എംകെ രാഘവനോട് ക്ഷമപറഞ്ഞ് കോഴിക്കോട് കളക്ടര്‍. ഫെയ്സ് ബുക്ക് വഴിയാണ് കളക്ടറുടെ ക്ഷമാപണം. എംപിയുടെ മനസിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നാണ് കളക്ടര്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്.
എംപി നടത്തി വാര്ത്തസമ്മേളനത്തോടെയാണ്ഇരുവരും തമ്മില്‍ ഉള്ള വാക്പോര് ആരംഭിച്ചത്. എം.പിഫണ്ട് വിനിയോഗിക്കുന്നതില്‍ കളക്ടര്‍ ഇടപെട്ട് വൈകിക്കുന്നു എന്നായിരുന്നു എം.പിയുടെ പരാതി. കളക്ടര്‍ മാപ്പ് പറയണമെന്നും എം.പി ആവശ്യപ്പെട്ടു. കുന്നംകുളത്തിന്റെ മാപ്പ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കളക്ടര്‍ ഇതിനെ നേരിട്ടത്. അതോടെ വിവാദം കൊഴുത്തു.
മാപ്പ് പറഞ്ഞതോടെ കാര്യങ്ങള്‍ക്ക് താത്കാലിക ശമനമാകുമെന്ന് കരുതാം.
ചില കാര്യങ്ങളിൽ, ചില സന്ദർഭങ്ങളിൽ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങൾ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം. എന്നും കളക്ടര്‍ ബ്രോ ഫെയ്സ് ബുക്കില്‍ എഴുതിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here