ആധാർ ഇല്ലാത്തവർക്ക് ഇനി ട്രെയിൻയാത്ര സ്വപ്‌നം മാത്രം

ഇനി മുതൽ ആധാർ കാർഡ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യാനാവില്ല. റെയിൽവേ ടിക്കറ്റുകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. രണ്ട് ഘട്ടമായി ആധാറുമായി ബന്ധിപ്പിച്ച് റെയിൽവേ ടിക്കറ്റിംഗ് സംവിധാനം പരിഷ്‌കരിക്കാനാണ് നീക്കം.15 ദിവസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും.ഇതിനു ശേഷം രണ്ട് മാസത്തിനുള്ളിൽ രണ്ടാം ഘട്ടവംു പൂർത്തിയാക്കും. ട്രെയിൻ യാത്രയ്ക്കിടെയിലെ ആൾമാറാട്ട തട്ടിപ്പുകൾക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് റെയിൽവേയുടെ വാദം.
മുതിർന്ന പൗരന്മാർ,അംഗപരിമിതർ,വിദ്യാർഥികൾ തുടങ്ങി ആനുകൂല്യങ്ങളും ഇളവും വേണ്ടവരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക.തുടർന്ന്,റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ ആധാർ നിർബന്ധമാക്കും. ആദ്യം ഓൺലൈൻ വഴിയുള്ളതിനും പിന്നാലെ കൗണ്ടർ വഴിയുള്ളതിനും എന്ന കണക്കിനാണ് ഇത് പ്രാബല്യത്തിലാക്കുക.
അതേസമയം,റെയിൽവേയുടെ ഈ നീക്കം നിയമക്കുരുക്കിലാകുമെന്ന് വിമർശനം ഉയരുന്നുണ്ട്.പാചകവാതക കണക്ഷനുള്ള സബ്‌സിഡിക്കും പൊതുവിതരണ സംവിധാനത്തിനും മാത്രമായി ആധാർകാർഡ് നിജപ്പെടുത്തിയ സുപ്രീംകോടതി വിധി റെയിൽവേ നീക്കത്തിന് തടസ്സമായേക്കുമെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here