എന്നെ സ്റ്റാറാക്കിയത് കമല്‍ഹസ്സന്റെ ഫോണ്‍വിളി- രജനികാന്ത്

തന്നെ സ്റ്റാറാക്കിയത് കമല്‍ ഹസനാണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജനി ഇത് വെളിപ്പെടുത്തിയത്.
‘1975 കാലഘട്ടങ്ങളില്‍ കമല്‍ഹസന്റെ താരമൂല്യം ഇന്നത്തെതിന്റെ നാലോ അഞ്ചോ ഇരട്ടിയായിരിക്കും. ആ സമയത്താണ് ഞാന്‍ സിനിമാ രംഗത്തേയ്ക്ക് വരുന്നത്. അന്ന് എന്നെ പോലെ ഒരാളെ സിനിമയില്‍ എടുക്കണ്ട എന്ന് കമല്‍ പറഞ്ഞാല്‍ എടുക്കാത്ത കാലമായിരുന്നു. എന്നാല്‍ കമലിന്റെ ശുപാര്‍ശ പ്രകാരമാണ് പല അവസരങ്ങളും എനിയ്ക്ക് ലഭിച്ചത്.
ഒരു ദിവസം കമല്‍ എന്നെ ഫോണ്‍ വിളിച്ചു. ഇനി രണ്ടാം നായകനായോ വില്ലനായോ അഭിനയിക്കരുത് എന്ന് പറഞ്ഞു. തമിഴ് സിനിമയില്‍ സ്വന്തമായൊരിടം എനിയ്ക്ക് ഉണ്ടെന്നും കമല്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. താരപദവിയിലേക്ക് ഞാന്‍ ഉയര്‍ന്ന് തുടങ്ങിയത് അതിനു ശേഷമാണ്. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ കമല്‍ എന്നെ വീണ്ടും വിളിച്ചു. തമിഴ് സിനിമയില്‍ ഓരോ ചുവടും വയ്ക്കുന്നത് സൂക്ഷിച്ച് വേണമെന്ന് പറഞ്ഞു.
എം.ജി. ആറും ശിവാജി ഗണേശനും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ സിനിമാ വ്യവസായം അവരെ രണ്ടായി ചിത്രീകരിച്ചു. അങ്ങനെ അവരുടെ ആരാധകരും രണ്ടായി. നമ്മല്‍ തമ്മില്‍ ഒരിക്കലും അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്ന് കമല്‍ പറഞ്ഞു.
താന്‍ ജോലി ചെയ്യുന്ന സംവിധായകരോടൊപ്പവും നിര്‍മ്മാതാക്കളോടൊപ്പവും രജനിയും വര്‍ക്ക് ചെയ്യണമെന്ന് ഉപദേശിച്ചു. കമലിന്റെ ഈ രണ്ട് ഫോണ്‍ വിളികളാണ് എന്നെ സിനിമയില്‍ നേര്‍ വഴിയ്ക്ക് നയിച്ചത്. അതിന് ഞാന്‍ എന്നും കമലിനോട് കടപ്പെട്ടിരിക്കും.’ എന്നാണ് കമല്‍ ഹസന്‍ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here