ലക്ഷ്യം രാഷ്ട്രീയ വിപ്ലവം; രജനികാന്ത്

തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ വിപ്ലവം ലക്ഷ്യമിട്ടാണ് രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കുന്നതെന്ന് നടന്‍ രജനികാന്ത്. ഇത്തരത്തിലൊരു വിപ്ലവം തമിഴ്നാട്ടില്‍ അനിവാര്യമാണ്. തമിഴ്‌നാട് നിരവധി പോരാട്ടത്തിന് തുടക്കം കുറിച്ച മണ്ണാണ്. അത് രാജ്യത്തിന്റെ സ്വാതന്ത്യം മുതല്‍ തുടങ്ങുന്നു. അത്തരത്തിലൊരു സന്ദര്‍ഭം വന്ന് ചേര്‍ന്നിരിക്കുകയാണ്.
താന്‍ മാധ്യമങ്ങളില്‍ സ്ഥിരം വരുന്നയാളല്ല, രാഷ്ട്രീയത്തിലും പുതുമുഖമാണ്. ഞാനെന്തു പറഞ്ഞാലും വിവാദമാകുമെന്നും അതുകൊണ്ടാണ് വരാത്തതെന്നും രജനി മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടിയെക്കുറിച്ച് കൃത്യമായ രൂപരേഖയും, എങ്ങനെ മുന്നോട്ടുപോകണമെന്ന പദ്ധതിയും രൂപീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാര്‍ത്താസമ്മേളനത്തിനായി വരാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
rajani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here